ഭരണഘടന ഉയർത്തി പിടിച്ച് രാഹുൽ ഗാന്ധി ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

single-img
25 June 2024

രാജ്യത്തിന്റെ ഭരണഘടന ഉയർത്തി പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൃഢപ്രതിജ്ഞ ചെയ്താണ് രാഹുൽ സത്യവാചകം ചൊല്ലിയത്. സഭയും ഭരണപക്ഷത്തിൻ്റെ ഭാഗത്തേക്ക് ഭരണഘടന ഉയർത്തി കാട്ടിയാണ് രാഹുൽ ചേംബറിലേക്ക് കയറിയത്.

പിന്നാലെ പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു. ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി.

അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ലോക്സഭയിൽ എത്തിയിരുന്നു.