ഹയർ സെക്കൻഡറി പരീക്ഷ ഇന്ന്‌ തുടങ്ങും

single-img
10 March 2023
t

എസ്‌എസ്‌എൽസി പരീക്ഷയുടെ ആദ്യ ദിനത്തിൽ വിദ്യാർഥികൾക്ക്‌ ആത്മവിശ്വാസം. കോവിഡ്‌ മഹാമാരി ഒഴിഞ്ഞ്‌ പഠനം ഫോക്കസ്‌ ഏരിയക്ക്‌ പുറത്തുകടന്നശേഷമുള്ള ആദ്യ പരീക്ഷയാണിത്‌. വ്യാഴാഴ്‌ച നടന്ന മലയാളം ഉൾപ്പെടെയുള്ള മാതൃഭാഷ ഒന്നാം പേപ്പർ ഭാഗം ഒന്ന്‌ എളുപ്പമായിരുന്നുവെന്ന്‌ വിദ്യാർഥികൾ പ്രതികരിച്ചു. ചോദ്യങ്ങൾ കുഴപ്പിച്ചില്ല. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കഴിഞ്ഞു. എന്നാൽ സമയപരിധിക്കുള്ളിൽ എഴുതിത്തീർക്കാൻ പ്രയാസപ്പെട്ടതായും ചിലർക്ക്‌ പരിഭവവുമുണ്ട്‌.

വേനൽച്ചൂട് വർധിച്ച സാഹചര്യത്തിൽ പരീക്ഷാഹാളിൽ വിദ്യാർഥികൾക്ക് കുടിവെള്ളം നൽകാനുള്ള ക്രമീകരണം പല സ്കൂളുകളും ഒരുക്കി. രാവിലെ 9.30 മുതൽ 11.15 വരെയായിരുന്നു പരീക്ഷ. 4,19,362 പേരാണ്‌ എഴുതുന്നത്‌. 13ന്‌ ഇംഗ്ലീഷ്‌ വിഷയത്തിൽ പരീക്ഷ നടക്കും. 29ന്‌ പരീക്ഷ പൂർത്തിയാകും.

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ച ആരംഭിക്കും. 4,25,361 വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യും 4,42,067 പേ​ർ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യും എ​ഴു​തും. ഒ​ന്നാം വ​ർ​ഷ വിഎച്ച്‌എസ്‌ഇ പ​രീ​ക്ഷ​യ്‌ക്ക്​ 28820 പേ​രും ര​ണ്ടാം വ​ർ​ഷ​ത്തി​ന്​ 30740 പേ​രും എഴുതും. പ്ലസ്‌ വണ്ണിൽ പാർട്‌ 2 ലാംഗ്വേജുകളാണ്‌ നടക്കുക. പ്ലസ്‌ടുവിൽ സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ടോണിക്‌സ്‌ സിസ്റ്റംസ്‌ എന്നീ വിഷയങ്ങളുടെ പരീക്ഷ നടക്കും. രാവിലെ 9. 30ന്‌ ആരംഭിക്കും.