വിവാദങ്ങള്‍ താത്കാലികം; ‘മീശ’യ്ക്ക് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം: എസ് ഹരീഷ്

single-img
8 October 2022

തന്റെ ‘മീശ’ എന്ന നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് നോവലിസ്റ്റ് എസ് ഹരീഷ് . ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ താത്കാലികമാണെന്നും പുസ്തകം കൂടുതല്‍ കാലം വായിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മീശ’ നോവൽ തന്റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ടെന്നും ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. വായനക്കാര്‍ നല്ലതെന്ന് തോന്നുന്ന കൃതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് 46-ാമത് വയലാര്‍ അവാര്‍ഡ് ജേതാവായി സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഹരീഷിനെ നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.വയലാറിന്റെ ജന്മദിനത്തിലായിരിക്കും പുരസ്ക്കാരം സമ്മാനിക്കുക.