കൈവിലങ്ങുമായി ജയില്‍ തടവുകാരന്‍ മദ്യഷോപ്പില്‍; കാവലിന് പൊലീസ്; അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

single-img
30 April 2023

കൈവിലങ്ങുമായി ജയില്‍ തടവുകാരന്‍ മദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങുന്ന വീഡിയോ വൈറല്‍.

ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്‍ തടവുകാരനെ മദ്യം വാങ്ങാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

രണ്ട് പൊലീസുകാരുടെ അകമ്ബടിയോടെയാണ് പ്രതിയെ പൊലീസ് വാഹനത്തില്‍ കോടതിയിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ, മദ്യശാലയുടെ മുന്നില്‍ നിര്‍ത്തി പ്രതി മദ്യം വാങ്ങാന്‍ പോയി. ഇതിനായി പൊലീസുകാരില്‍ ഒരാള്‍ സഹായിച്ചതായി ആരോപണമുയര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരനാണ് ക്യാമറയില്‍ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തടവുകാരനെ മദ്യം വാങ്ങാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു.