സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യ യാഥാസ്ഥിതിക ക്രിസ്ത്യൻ രാജ്യമായി ഗ്രീസ്

single-img
16 February 2024

പുതിയ ചരിത്രമെഴുതി ഗ്രീസ്. രാജ്യത്തു സ്വവര്‍ഗ വിവാഹത്തിനും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതിയായി. ഗ്രീസിലെ പ്രബലമായ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ എതിര്‍പ്പ് പോലും അവഗണിച്ചാണ് പാര്‍ലമെന്‍റ് ചരിത്രപരമായ തീരുമാനമെടുത്തത്.

ഇതോടുകൂടി സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ യാഥാസ്ഥിതിക ക്രിസ്ത്യൻ രാജ്യമായി മാറിയിരിക്കുകയാണ് ഗ്രീസ്. വ്യാഴാഴ്ചയായിരുന്നു ചരിത്രനീക്കത്തിന് ​ഗ്രീസ് തുടക്കം കുറിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അംഗീകരിച്ച് വോട്ട് രേഖപ്പെടുത്തിയാണ് ചരിത്രപരമായ മാറ്റത്തിന് ഗ്രീസ് ഒരുങ്ങുന്നത്.

രാജ്യത്തെ എല്‍ ജി ബി ടി ക്യൂ സമൂഹം സന്തോഷത്തോടെയും അത്ഭുതത്തോടെയുമാണ് ഈ ചരിത്ര നിമിഷത്തെ വരവേറ്റത്. നിലവിൽ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന മുപ്പത്തിയേഴാമത് രാജ്യമാണ് ഗ്രീസ്.