ശീതളപാനീയത്തില് വിഷം കലര്ത്തി മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ചെറുമകൻ അറസ്റ്റില്

single-img
18 April 2023

ചെന്നൈ: ശീതളപാനീയത്തില് വിഷം കലര്ത്തി മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ചെറുമകന് അറസ്റ്റില്.

തമിഴ്നാട്ടിലെ വില്ലുപുരത്തെ പില്ലൂര് ഗ്രാമത്തിലാണ് സംഭവം. വൃദ്ധദമ്ബതികളായ കാലുവു അറുമുഖം, ഭാര്യ മണി കാലുവു എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെത്തിയ ഇവരുടെ ചെറുമകന് അരുള് ശക്തി വിഷം കലര്ത്തിയ ശീതളപാനീയം ദമ്ബതികള്ക്ക് നല്കുകയായിരുന്നു. വൃദ്ധ ദമ്ബതികളെ കാണാതിരുന്നതിനെത്തുടര്ന്ന് അയല്വാസികള് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തുന്നത്. വിഷം നല്കിയും തലയണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ചുമാണ് ദമ്ബതികളെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടില് സൂചിപ്പിക്കുന്നത്