ആനകളുടെ ഭ്രൂണഹത്യ നടത്തി അവയുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കർണാടക എംഎൽഎ

single-img
24 September 2022

കർണാടക സർക്കാർ ഭ്രൂണഹത്യ നടത്തി ആനകളുടെ എണ്ണം വർദ്ധിക്കുന്നത് നിയന്ത്രിക്കണമെന്ന് മുദിഗെരെ എംഎൽഎ എംപി കുമാരസ്വാമി വിവാദമായ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കർണാടകയിൽ വർധിച്ചുവരുന്ന ആനകളുടെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യോത്തര വേളയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബിജെപി നിയമസഭാംഗം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

തന്റെ മണ്ഡലത്തിൽ മാത്രം അടുത്തിടെ ആറ് പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കുമാരസ്വാമി, മുടിഗെരെ പരിധിയിൽ നിന്ന് ആനകളെ മറ്റിടങ്ങളിലേക്ക് മാറ്റുമെന്ന് പറഞ്ഞു. മൃഗങ്ങൾ മനുഷ്യന്റെ സ്വത്തുക്കൾക്കും കൃഷിഭൂമികൾക്കും നാശം വരുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ ജനങ്ങൾക്ക് ശല്യമായി മാറിയ ആനകൾ നിരവധിയാണ്. സർക്കാരിനും കോടതിക്കും ആനകളെ വേണമെന്ന് തോന്നുന്നു, പക്ഷേ ആളുകൾക്ക് അവരെ ആവശ്യമില്ല. ആനകളുടെ ഭ്രൂണഹത്യ നടത്തി അവയുടെ എണ്ണം കൂടുന്നത് നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം,” എംഎൽഎ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ആനകളുടെ ആക്രമണം ഭയന്ന് കർഷകർ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഉപേക്ഷിച്ചിരിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. “ഞാൻ എന്റെ മണ്ഡലത്തിൽ എവിടെ പോയാലും, ഈ വിപത്ത് എപ്പോൾ അവസാനിക്കുമെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ചാമരാജനഗർ ജില്ലയിൽ നാട്ടിലിറങ്ങുന്ന ആനകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹനൂർ എംഎൽഎ ആർ.നരേന്ദ്രയും ചർച്ചയിൽ പങ്കെടുത്തു. ജില്ലയിൽ ഇതിനകം 1000 ആനകളുണ്ട്. അത് പോരാ എന്ന മട്ടിൽ, രക്ഷപ്പെടുത്തിയ എല്ലാ ആനകളെയും നമ്മുടെ ജില്ലയിൽ ഇറക്കിവിടുകയാണ്,” അദ്ദേഹം പറഞ്ഞു.
എന്നാൽ, ആനയുടെ ഭ്രൂണങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മന്ത്രി ശിവറാം ഹെബ്ബാർ സ്ഥിരീകരിച്ചു,

“സർക്കാർ നിർദ്ദേശത്തിന് എതിരാണ്. വിളനാശത്തിനും മരണത്തിനുമുള്ള നഷ്ടപരിഹാരം വർധിപ്പിച്ചു. ആനകളെ ട്രാക്ക് ചെയ്യാൻ റേഡിയോ കോളർ പോലുള്ള സാങ്കേതികവിദ്യ ഞങ്ങൾ ഉപയോഗിക്കുന്നു, കൂടാതെ റെയിൽ ഫെൻസിംഗിന്റെ പ്രവർത്തനവും നടക്കുന്നുണ്ട്, ”മന്ത്രി പറഞ്ഞു.