ഏത് നിമിഷവും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാര്‍: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
3 February 2024

സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞതെന്നും കേന്ദ്രമന്ത്രിമാരും ഗവര്‍ണറെ പോലെ കളവ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്.

ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. അത് സ്വാഭാവികമായും ആളുകള്‍ വിശ്വസിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഏത് നിമിഷവും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവാണ്.

കേന്ദ്രത്തിൽ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാമാണെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നും പരിഗണിച്ചില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടുകൂടി വീണ്ടും ബിജെപി അധികാരത്തില്‍ വന്നിരിക്കുന്നു എന്ന അവസ്ഥയിലേക്ക് ബിജെപി മാറി. കേരളത്തിന് അനുവദിച്ച തുകയില്‍ വലിയ വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.