സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്ബണോ എന്ന് തീരുമാനിക്കേണ്ടത് സ‍ര്‍ക്കാർ;നോണ്‍ വെജ് വിളമ്ബുന്നതില്‍ തനിക്ക് യാതൊരു എതിർപ്പുമില്ല;പഴയിടം മോഹനന്‍ നമ്ബൂതിരി

single-img
5 January 2023

കോഴിക്കോട്: സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്ബണോ എന്ന് തീരുമാനിക്കേണ്ടത് സ‍ര്‍ക്കാരാണെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി.

കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്ബുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നോണ്‍ വെജ് വിളമ്ബണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ര്‍ക്കാരാണെന്നും കായിക മേളയില്‍ മാംസാഹാരം വിളമ്ബുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കലാമേളായില്‍ മാംസാഹാരം വിളമ്ബുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടി. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാല്‍ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. തീര്‍ന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്‍്റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തില്‍ എനിക്ക് കൃത്യമായ ധാരണയുണ്ട്. കായികമേളയില്‍ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്ബുന്നുണ്ട്. എന്നാല്‍ കായികമേളയില്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രം വെജിറ്റേറിയന്‍ ഭക്ഷണം വിളമ്ബിയാല്‍ മതിയാവും. എന്നാല്‍ കലോത്സവത്തില്‍ അതിലേറെ പേര്‍ക്ക് വെജിറ്റേറിയന്‍സ് ആയിരിക്കും.

കലോത്സവത്തില്‍ താന്‍ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമ‍ര്‍ശിക്കുന്നവര്‍ അതില്‍ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്ന് പഴയിടം പറഞ്ഞു. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും താന്‍ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കി.