തരം താഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവർണ്ണർ: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
18 September 2022

ആർ എസ് എസ മേധാവിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നടന്നത് വധശ്രമമല്ല പകരം പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. തരം താഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവർണ്ണർ.

അതിനുള്ള തെളിവാണ് ആർഎസ്എസ് സർസംഘ ചാലകിനെ കണ്ടതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ പൊലീസ് നയം ഇടത് നയത്തിന് വിരുദ്ധമാകുമ്പോൾ അത് ചൂണ്ടിക്കാട്ടും. അത് തന്നെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവർണ്ണർ പക്കാ ആർഎസ്എസ്സുകാരനെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. ഗവർണ്ണർ പദവിയെക്കാൾ ആർ എസ് എസ് ഉപമേധാവി പദവിയാണ് അദ്ദേഹംത്തിന് ചേരുക എന്നും ജയരാജൻ പരിഹസിച്ചിരുന്നു.