ഫത്വ അംഗീകരിക്കില്ല; ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നു: മന്ത്രി ആർ ബിന്ദു

single-img
24 October 2022

ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്നും, ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗവർണർ ആർഎസ്എസിനോട് കൂടിയാലോചിച്ച് കൊണ്ടാണ് കേരളത്തിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനം എടുക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

കേരളത്തിലെ വിസിമാർ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സർവകലാശാലകളെ മികവിന്റെ പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമിക്കുന്നവരാണ്. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനം തകർക്കുന്ന ഗവർണറുടെ നിലപാട് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ സുപ്രീം കോടതി വിധിയിൽ പുനപരിശോധന വരുന്നത് വരെ അ സ്ഥാനം വെറുതേ ആകും.അതുകൊണ്ടാണ് കത്ത് നൽകിയത്.ആരോഗ്യ സർവകലാശല വി സി നിയമനം പരിശോധിച്ചതിന് ശേഷം തീരുമാനമെന്ന് ആർ ബിന്ദു കൂട്ടിച്ചേർത്തു.

ദുഷ്ടലാക്കോടെയാണ് ഗവർണർ ഈ ഫത്വ പുറപ്പെടുവിച്ചത്. സർക്കാർ ഇതുവരെ വളരെ സംയമനം പാലിച്ചും മിതത്വം പാലിച്ചുമാണ് പെരുമാറിയിട്ടുള്ളത്. ഗവർണർ പദവിയോടുള്ള എല്ലാ ആദരവും ഉൾക്കൊണ്ടു കൊണ്ടാണ് സംസാരിച്ചിട്ടുള്ളത്. പക്ഷേ നിരന്തരം നാടിനെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ ആവർത്തിക്കുകയാണ്, മന്ത്രിമാരെ സ്ഥാനഭ്രഷ്ടരാക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. തങ്ങളാരും മന്ത്രിസ്ഥാനം കകണ്ടല്ല രാഷ്‌ട്രീയത്തിലിറങ്ങിയതെന്നും ജനങ്ങൾ തിരഞ്ഞെടുത്ത് അയച്ചതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.