ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം; അനുമതി നൽകി ഗവർണർ

single-img
17 November 2022

ഡിസംബർ അഞ്ചു മുതൽ കേരള നിയമസഭയുടെ അടുത്ത സമ്മേളനം വിളിച്ചു ചേർക്കുന്നതിന് അനുമതി നൽകി ​ഗവർണർ. ഇതിനായുള്ള സംസ്ഥാന മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചു. ഗവർണറെ കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്. കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇനി ചേരുന്നത്

ഇതിനായി നിയമസഭാ സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം വെറ്ററിനറി സർവകലാശാലാ വിസിക്ക് ഉടൻ നോട്ടിസ് നൽകില്ലെന്നും നോട്ടിസ് സംബന്ധിച്ച വിസിമാരുടെ ഹർജിയിൽ കോടതി തീരുമാനം വരട്ടെയെന്നും ഗവർണർ വ്യക്തമാക്കി. ഈ മാസം 30 നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.