വൈസ് ചാന്‍സര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
12 December 2022

തിരുവനന്തപുരം: രാജി വയ്ക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

നോട്ടീസ് നല്‍കിയ ഒന്പതുപേരില്‍ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല. കേരള മുന്‍ വി.സി. വിപി മഹാദേവന്‍ പിള്ള, ഡിജിറ്റല്‍ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പണ്‍ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്.

എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. അടുത്തമാസം മൂന്നിന് എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തും. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവന്‍ ഹൈക്കോടതിയ്ക്ക് കൈമാറും. കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണറുടെ തീരുമാനം