കെഎസ്‌ആർടിസിക്ക്‌ വീണ്ടും സര്‍ക്കാര്‍ സഹായം; 90 കോടി കൂടി അനുവദിച്ചു

single-img
24 November 2023

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി വീണ്ടും 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. ഇതി ൽ സർക്കാരിന്റെ സാമ്പത്തിക സഹായമായി ബാക്കി 20 കോടി രൂപയും അനുവദിച്ചു. നവംബർ ആദ്യം സര്‍ക്കാര്‍ 30 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്നു. കോർപറേഷന്‌ ഈവർഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌.

2024ൽ ഇതുവരെ അനുവദിച്ചത്‌ 1234.16 കോടിയും. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം ആകെ 4933.22 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ ആകെ നൽകിയത്‌ 9886.22 കോടി രൂപയുമാണ് .