കസബയെക്കുറിച്ച് ഇന്നും നിലപാടിൽ മാറ്റമില്ല; ഗീതുവിന് ഇഷ്ടമുള്ള സിനിമ ചെയ്യാനുള്ള പൂർണമായ സൃഷ്ടിപരമായ സ്വാതന്ത്ര്യമുണ്ട്: പാർവതി

single-img
29 August 2026

ഗീതു മോഹൻദാസ് ചിത്രം ടോക്സിക് സ്ത്രീവിരുദ്ധതയുടെ പേരിൽ വിമർശനം നേരിടുന്നതിനിടെ, കസബ വിവാദത്തിലെ തന്റെ പഴയ നിലപാട് ആവർത്തിച്ച് നടി പാർവതി തിരുവോത്ത്. അന്ന് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും മാറ്റമില്ലെന്ന് പാർവതി വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

കസബയെക്കുറിച്ച് താൻ പറഞ്ഞത് ഒരു വ്യക്തിയുടെ ഈഗോയെ വേദനിപ്പിക്കാനായിരുന്നില്ലെന്നും, സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് പങ്കുവെച്ചതെന്നും പാർവതി പറഞ്ഞു. തന്റെ പ്രതികരണത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, തന്റെ നിലപാട് ഗീതു മോഹൻദാസ് പിന്തുടരണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർവതി വ്യക്തമാക്കി. ഗീതുവിന് ഇഷ്ടമുള്ള സിനിമ ചെയ്യാനുള്ള പൂർണമായ സൃഷ്ടിപരമായ സ്വാതന്ത്ര്യമുണ്ടെന്നും അവർ പറഞ്ഞു.

കസബ വിവാദത്തെയും ടോക്സിക് വിമർശനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നത് സ്ത്രീകൾ തമ്മിലുള്ള ഭിന്നതയായി ചിത്രീകരിക്കുന്ന പുരുഷാധിപത്യ ചിന്താഗതിയുടെ ഭാഗമാണെന്നും പാർവതി വിമർശിച്ചു. “പെണ്ണിന്റെ ഏറ്റവും വലിയ ശത്രു പെണ്ണ് തന്നെയാണ്” എന്ന പഴയ ധാരണയിലേക്ക് ഇത്തരം ചർച്ചകളെ കൊണ്ടുപോകാൻ താൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.