ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി

single-img
20 April 2023

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് വിഷയം സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടയിൽ, വ്യവസായി ഗൗതം അദാനി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പവാറിൻ്റെ മുംബൈയിലെ സിൽവർ ഓക്ക് വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

ഇരുവരും തമ്മിലുള്ള ഈ ചർച്ച രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. അതേസമയം, കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും, അദാനിയുടേത് സൗഹൃദസന്ദർശനമായിരുന്നുവെന്നും എൻസിപി നേതാക്കൾ സൂചിപ്പിക്കുന്നു. ഏപ്രിൽ ആദ്യം അദാനി ഗ്രൂപ്പിനെ പിന്തുണച്ച് പവാർ രംഗത്തെത്തുകയും ഹിൻഡൻബർഗ് റിപ്പോർട്ടിനെ വിമർശിക്കുകയും ചെയ്തിരുന്നത് വലിയ വാർത്തയായിരുന്നു.