ഗതാഗതക്കുരുക്ക് പരിശോധിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടിറങ്ങുന്നു

single-img
23 May 2024

യാത്രാദുരിതം നേരിടുന്ന തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ട് ഇറങ്ങും. തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള റോഡില്‍ നാളെ മന്ത്രി നേരിട്ട് പരിശോധന നടത്തും. രാവിലെ 10 മണിക്ക് ചാലക്കുടി യില്‍ നിന്ന് യാത്ര തുടങ്ങും. തൃശൂര്‍ എറണാകുളം ജില്ലാ കളക്ടര്‍മാരും ഒപ്പമുണ്ടാകും.

ട്രാഫിക് സിഗ്‌നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം. തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണര്‍, എംവിഡി ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒപ്പം ഉണ്ടാകും.