നിരാശനായ എംബാപ്പെയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്

single-img
19 December 2022

ഖത്തർ ലോകകപ്പിലെ ഫൈനലിൽ ടീമിനേറ്റ പരാജയത്തെ തുടർന്ന് ഗ്രൗണ്ടില്‍ നിരാശനായി ഇരുന്ന എംബാപ്പെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി.കഴിഞ്ഞ ദിവസം അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. പെനല്‍റ്റി ഷൂട്ടൗട്ടിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസും എംബാപ്പെയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ ഫിഫ ലോകകപ്പ് വാർത്തകൾക്കിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ താരത്തെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ വൈറലാണ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം കിലിയന്‍ എംബാപ്പെ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ നേടിയ ഹാട്രിക്ക് നേട്ടത്തോടെയാണ് ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ എട്ടു ഗോളുകളോടെ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.