ദില്ലി ജലബോര്‍ഡിലെ അഴിമതി രണ്ട് മലയാളികളടക്കം നാല് പേര്‍ അറസ്റ്റില്‍

single-img
21 February 2023

ദില്ലി ജലബോര്‍ഡിലെ ഇ പേയ്മെന്‍്റ സംവിധാനത്തില്‍ നടന്ന തട്ടിപ്പില്‍ രണ്ട് മലയാളികള്‍ പിടിയില്‍. കൊച്ചി സ്വദേശി രാജേന്ദ്രന്‍ നായര്‍, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് ദില്ലി ആന്‍്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദില്ലി ജല്‍ ബോര്‍ഡിന്‍്റെ ഇ പേയ്മെന്‍്റ് സംവിധാനം വഴി ഇരുപത് കോടി രൂപ തട്ടിയ കേസിലാണ് മലയാളികളടക്കം നാല് പേര്‍ അറസ്റ്റിലായത്. കേസില്‍ ദില്ലി ജല്‍ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ നരേഷ് സിംഗിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ജല്‍ ബോര്‍ഡ് നടപ്പിലാക്കിയ ഇ പേയ്മെന്‍്റ് സംവിധാനം നടപ്പിലാക്കാന്‍ കരാര്‍ നല്‍കിയത് അറസ്റ്റിലായ മലയാളികളുടെ കമ്ബനിയായ ഓറം ഇ-പേയ്‌മെന്‍്റിനാണ്. ഈ സംവിധാനം അട്ടിമറിച്ചാണ് സംഘം ഇരുപത് കോടി തട്ടിയെടുത്തത്.