മോഹൻലാലിനൊപ്പം ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടുന്നത് ആദ്യമായി: ഹണിറോസ്

single-img
21 October 2022

മോഹൻലാൽ നായകനായ ഏറ്റവും പുതിയ സിനിമ മോൺസ്റ്റർ ഇന്ന് റിലീസ് ആയിരിക്കുകയാണ്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായവുമായി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. താൻ മോഹൻലാലിന് ഒപ്പം ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഒപ്പം ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടുന്നത് ആദ്യമായിട്ടാണെന്ന് നടി ഹണിറോസ് പറയുന്നു.

ആരാധകരോടൊപ്പം ചിത്രം തിയറ്ററിൽ നിന്ന് കണ്ടതിനു ശേഷം സംസാരിക്കുമ്പോഴായിരുന്നു ഹണി റോസ് ഇങ്ങനെ പറഞ്ഞത്. കോവിഡ് എത്തിയ ശേഷം തന്റെ ഒരു സിനിമ തിയറ്ററിൽ എത്തി കാണുന്നത് മൂന്നു വർഷത്തിനു ശേഷമാണെന്ന് ഹണി റോസ് പറഞ്ഞു. ഇത്രയും വലിയ ഒരു കഥാപാത്രത്തിനെ ഇത്രയും വലിയ ഒരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയ ഒരു അനുഗ്രഹമായി കാണുന്നെന്നും ഹണി റോസ് പറഞ്ഞു.

ചിത്രത്തിൽ മികച്ച രീതിയിൽ പെർഫോം ചെയ്യാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ഈ കാര്യത്തിൽ മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ് നന്ദി പറയാനുള്ളതെന്നും ഹണി റോസ് അറിയിച്ചു.