സൗദിയുടെ ദേശീയ വനിതാ ടീമിന് ഫിഫ അംഗത്വം

single-img
27 March 2023

സൗദി അറേബ്യയുടെ വനിത ദേശീയ ടീമിന് ഫിഫയിൽ അംഗത്വം. ടീം രൂപവത്കൃതമായി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. രൂപീകരണം മുതൽ മുതല്‍ മികച്ച പ്രകടനം കാഴ്ച വെച്ച ടീം വലിയ നേട്ടങ്ങളോടെ മുന്നേറുകയായിരുന്നു. 2021ലാണ് സൗദി അറേബ്യ ദേശീയ വനിത ടീം സ്ഥാപിച്ചത്.

അതിനുശേഷം ഇതുവരെ രാജ്യത്തിനായി ടീം ഒമ്പത് മത്സരങ്ങള്‍ കളിച്ചു.2023 തുടക്കത്തില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ആദ്യത്തെ വനിത സൗഹൃദ ടൂര്‍ണമെന്റ്റില്‍ കിരീടം സ്വന്തമാക്കുകയുണ്ടായി. 8 മാസത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും നേട്ടങ്ങള്‍ക്കും ശേഷം വനിത ദേശീയ ടീം ഫിഫയില്‍ പ്രവേശനം നേടിയതില്‍ അഭിമാനിക്കുന്നുവെന്ന് വനിത ഫുട്ബാള്‍ അഡ്മിനിസ്‌ട്രേഷന്‍ ട്വിറ്ററില്‍ എഴുതി.