പെരുന്നാള്‍ ആശ്വാസം;സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ അര്‍ധസൈനിക വിഭാഗം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്

single-img
21 April 2023

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ അര്‍ധസൈനിക വിഭാഗം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്(ആര്‍.എസ്.എഫ്).

പെരുന്നാള്‍ പ്രമാണിച്ചാണ് പ്രഖ്യാപനം. 72 മണിക്കൂറാണ് വെടിനിര്‍ത്തല്‍.

വാര്‍ത്താകുറിപ്പിലൂടെയാണ് ആര്‍.എസ്.എഫ് പ്രഖ്യാപനം നടത്തിയത്. ഇന്നു രാവിലെ ആറു മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈന്യവും ആര്‍.എസ്.എഫും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടെയാണ് ഇടക്കാലത്തേക്കെങ്കിലും ആശ്വാസകരമായ തീരുമാനം വരുന്നത്.

പെരുന്നാളിനോടനുബന്ധിച്ച്‌ പൗരന്മാര്‍ക്ക് പ്രശ്‌നബാധിത മേഖലയില്‍നിന്ന് ഒഴിയാനുള്ള മാനുഷിക ഇടനാഴി തുറക്കുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ ആര്‍.എസ്.എഫ് പറഞ്ഞു. പരസ്പരം കുടുംബങ്ങളെ കാണാനും ആശംസകള്‍ നേരാനുമുള്ള അവസരമാണിതെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതേസമയം, വെടിനിര്‍ത്തലിനെക്കുറിച്ച്‌ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.