ഒന്നിനേയും പേടിയില്ല; ജയിലിൽ നിന്ന് ഭരിക്കുമെന്ന് കെജ്‌രിവാൾ

single-img
22 March 2024

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ട പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ആംആദ്മി പാർട്ടി. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് ആംആദ്മി പാർട്ടി വിശേഷിപ്പിച്ചു.

ജനാധിപത്യത്തെ കൊലചെയ്യുന്നതിന് ജനങ്ങൾ സാക്ഷിയാണെന്ന് സംസ്ഥാന മന്ത്രികൂടിയായ അതിഷി മർലേന പറഞ്ഞു. അതേസമയം ജയിലിൽ നിന്ന് ഭരിക്കുമെന്ന് കെജ്‌രിവാളും പ്രതികരിച്ചു. ഒന്നിനേയും പേടിയില്ല. എന്തും നേരിടാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം രാത്രി ഇഡി ചോദ്യംചെയ്തില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

ഇത്രവേഗം തന്നെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഇ ഡി ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതിവരെയുള്ള ഇടങ്ങളിലെല്ലാം പ്രതിഷേധ സാധ്യതകണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു.