തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞതായി വ്യാജ പ്രചാരണം; പരാതി നൽകി പി കെ ശ്രീമതി

single-img
4 September 2023

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസില്‍ പരാതി നല്‍കി. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചരണം. പി കെ ശ്രീമതിയുടെ ഫോട്ടോ ഉൾപ്പെടെയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്.

വാട്സാപ്പിലൂടെയും മറ്റ് സസോഷ്യൽ മീഡിയകളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി കണ്ണൂർ റൂറൽ എസ്പിക്ക് പരാതി നൽകിയത്. മതസ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് പി കെ ശ്രീമതി പരാതിയിൽ ആരോപിച്ചു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.