ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം; 15 പേര്‍ മരിച്ചു; നൂറിലധികംപേർക്ക് പരിക്ക്

single-img
7 March 2023

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4.45ന് ധാക്കയിലെ തിരക്കേറിയ ഗുലിസ്ഥാൻ മാർക്കറ്റിലെ ഒരു കെട്ടിടത്തിലാണ് സ്ഫോടനം നടന്നതെന്ന് അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പ്രദേശത്തെ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാമെന്നും സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

നിലവിൽ അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. പരിക്കേറ്റവരെ ഇടന്തന്നെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ധാരാളം നിലകളുള്ള കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്ഫോടനത്തിനു പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. റോഡിന്റെ അരികിൽ നിർത്തിയിട്ടിരുന്ന ഒരു ബസും സ്ഫോടനത്തിൽ തകർന്നു.