എക്സാലോജിക് ; കേസ് വിധി പറയും വരെ അന്വേഷണം നിര്‍ത്തിവെക്കാൻ കർണാടക ഹൈക്കോടതി

single-img
12 February 2024

സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് താൽക്കാലിക ആശ്വാസം. കേസ് വിധി പറയും വരെ എസ്.എഫ്.ഐ.ഒ. അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു.

കേരളത്തിലെ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയിൽ വീണാ വിജയന്‍ ഹര്‍ജി നല്‍കിയത്.

വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്. വാദം കേട്ട ശേഷം ഈ കേസിലെ വിധി പറയും വരെ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.