എല്ലാ മരുന്നിനും എക്സ്പയറി ഡേറ്റ് ഉണ്ട്; നരേന്ദ്രമോദിയുടെ മരുന്നിനും ഉടന്‍ കാലാവധി തീരും: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി

single-img
29 December 2023

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റുമായ എ രേവന്ത് റെഡ്ഡി . ഇനിയുള്ള ദിവസങ്ങളില്‍ രാജ്യത്ത് മോദി മരുന്ന് പ്രവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.എല്ലാ മരുന്നിനും എക്സ്പയറി ഡേറ്റ് ഉണ്ട്.അതുപോലെ തന്നെ നരേന്ദ്രമോദിയുടെ മരുന്നിനും ഉടന്‍ കാലാവധി തീരും.രാജ്യത്ത് ഇനി മോദി മരുന്ന് പ്രവര്‍ത്തിക്കില്ലെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും 56 ഇഞ്ച് നെഞ്ചുള്ള ഒരു മനുഷ്യനാണെന്ന് സ്വയം അഭിമാനിക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരന്‍ ലോക്സഭയില്‍ കയറി ബഹളം സൃഷ്ടിച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് രേവന്ത് റെഡ്ഡി പറഞ്ഞു.

മോദിജി, ഒരു സാധാരണക്കാരനെ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ നാളെ കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു .