ഇ പി ജയരാജന്റെ മകന് റാസൽ ഖൈമയിൽ റിഫൈനറിയുണ്ട്; ആരോപണവുമായി സ്വപ്നസുരേഷ്

single-img
25 December 2022

സംസ്ഥാനത്തെ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെ മകൻ ജയ്‌സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. യുഎഇയിൽ പ്രവർത്തിക്കുന്ന ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് തൻ്റെ സഹായം തേടി ജയ്‌സൺ ദുബായിയിൽ തന്നോട് ചർച്ച നടത്തിയെന്ന് സ്വപ്‌ന ആരോപിച്ചു.

മാത്രമല്ല, ജയ്‌സണ് റാസൽഖൈമയിൽ സ്വന്തമായി എണ്ണശുദ്ധീകരണ റിഫൈനറി ഉണ്ടെന്നും സ്വപ്‌ന ആരോപിച്ചു. കഴിഞ്ഞ ഇടത് മന്ത്രിസഭാ കാലത്ത് പോലീസിന് ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യു.എ.ഇ യിലെ ബിനാമി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്‌സൺ ചർച്ച നടത്തിയത്.

ഇപി ജയരാജനും ഈ വിവരം അറിയാമായിരുന്നു. ആഭ്യന്തര വകുപ്പിനെ ഒഴിവാക്കി സ്വന്തം നിലയ്ക്ക്ക്യാ മറ ഇറക്കുമതി ചെയ്യാനായിരുന്നു ജയ്‌സണിന്റെ ശ്രമമെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.