ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്ത് ഇ പി ജയരാജൻ

single-img
4 March 2023

അഭ്യൂഹങ്ങൾക്കൊടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്ത് എൽ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ. ഇന്ന് തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്ക് പന്ത്രണ്ട് ഇടങ്ങളിൽ സ്വീകരണം നൽകിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജൻ എത്തിയത്.

ഫെബ്രുവരി 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി ഇതുവരെ പങ്കെടുക്കാത്തിരുന്നത് വലിയ വിവാദമായിരുന്നു. കണ്ണൂരിലെ വൈദേകം റിസോർട്ട് വിവാദത്തിൽ പാർട്ടിയോട് അകന്ന ജയരാജൻ അതൃപ്തി തുടരുന്നതിൻ്റെ ഭാഗമായിട്ടാണ് ജാഥയോട് നിസ്സഹകരണം പുലര്‍ത്തിയത് എന്നാണ് പ്രചരിച്ചിരുന്നത് . ഇന്ന് ചേർന്ന് സിപിഎം അവയ്ലബിൽ സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നു.