ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധം ഉണ്ട്; പ്രസ്താവന ആവർത്തിച്ച് വി ഡി സതീശൻ

single-img
20 March 2024

ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനും ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്നു ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ കാര്യത്തിൽ വ്യക്തമായ തെളിവുണ്ടെന്നും ഇ.പി ജയരാജൻ കേസ്കൊ ടുക്കുമ്പോൾ കൂടുതൽ തെളിവ് പുറത്തു വിടുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

അതേസമയം ഇ പി ജയരാജനുമായി തനിക്കു ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആളുകളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് തട്ടാനുള്ള ശ്രമമാണെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. നേരത്തെ വൈദേകം-നിരാമയ ബന്ധം നിഷേധിക്കാതിരുന്ന ഇ.പി ജയരാജൻ വൈദേഹത്തിലുള്ള ഭാര്യയുടെ ഓഹരി പിൻവലിക്കാൻ തീരുമാനിച്ചെന്നു ഇന്ന് വ്യക്തമാക്കിയിരുന്നു.

പക്ഷെ വൈദേഹം നിരാമയ വിവാദത്തിനു തിരികൊളുത്തിയ പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചായിരുന്നു ഇ പി ജയരാജന്റെ ഇന്നത്തെ പ്രതികരണം. വൈദേഹം-നിരാമയ ബന്ധം അവരോടു തന്നെ ചോദിക്കണം. വിവാദത്തിൽ പെടാനാവാത്തതിനാൽ ഭാര്യ പി കെ ഇന്ദിരയ്ക്ക് വൈദേഹത്തിലുള്ള ഓഹരികൾ കൈമാറും. ത്രിപുരയിലെ ബിജെപി എംപിയും രാജീവ് ചന്ദ്രശേഖരനും ഇരിക്കുന്ന ചിത്രത്തിൽ തന്റെ ഭാര്യയുടെ തലവെട്ടി ചേർത്തതിന് പിന്നിൽ വി.ഡി സതീശനാണെന്നും അദ്ദേഹം ആരോപിച്ചു.