ഗുജറാത്തിൽ ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങിമരിച്ചു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
15 September 2024
ആഘോഷ ഭാഗമായുള്ള ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേർ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം.വാസനാ സോഗ്തി ജില്ലയില്‍നിന്നുള്ളവരാണ് മരിച്ചവർ.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക.മരണപ്പെട്ടവരുടെ മൃതദേഹം ശനിയാഴ്ച സംസ്കരിച്ചു.