ആതിഥേയരെ തകര്‍ത്ത് ഖത്തർ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി എക്വഡോര്‍

single-img
21 November 2022

എന്നർ വലെൻസിയയുടെ രണ്ടു ഗോളുകളോടെ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ഇക്വഡോറിന് 2-0ന്റെ തകർപ്പൻ ജയം.

ആദ്യപകുതിയിൽ ഖത്തറിനെ സമ്പൂർണമായി പുറത്താക്കിയ സൗത്ത് അമേരിക്കക്കാരുടെ ആധിപത്യമായിരുന്നു. ആദ്യ ഗോൾ പെനാൽറ്റിയായപ്പോൾ രണ്ടാമത്തേത് ഉജ്ജ്വലമായ ഹെഡറായിരുന്നു.

ആദ്യ മത്സരത്തിൽ തോൽക്കുന്ന ആദ്യ ലോകകപ്പ് ആതിഥേയരായി ഖത്തർ.

മൂന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ പന്ത് വലയിലെത്തിക്കുന്നത് കണ്ടാണ് മത്സരത്തിന് തുടക്കമായത്. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.

16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലൻസിയ ഗോളാക്കി മാറ്റി. അരമണിക്കൂറിനുള്ളിൽ ഏഞ്ചലോ പ്രെസിയാഡോയുടെ ക്രോസ് ഹെഡ് ചെയ്ത് അത് 2-0 ആക്കി. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ എക്വഡോര്‍ താരമെന്ന നേട്ടം എന്നെര്‍ വലന്‍സിയ സ്വന്തമാക്കി.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് വലൻസിയ.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽമോസ് അലിക്ക് അവരുടെ ഏക അവസരം നഷ്ടമായി. തിരിച്ചടിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങ​ളൊന്നും ഫലം കണ്ടില്ല. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ഇരുടീമിനും കോർണറുകൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്തും ആതിഥേയരായ ഖത്തർ 50-ാം സ്ഥാനത്തുമാണ്.