എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കി പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകൾ

single-img
4 June 2024

രാജ്യമൊന്നാകെ കാത്തിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുകയാണ് . വോട്ടെണ്ണൽ തുടരുമ്പോൾ ആദ്യ ഘട്ടത്തില്‍ 267 സീറ്റുകളോടെ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി. 230 സീറ്റില്‍ എന്‍ഡിഎ തൊട്ടുപിന്നില്‍ തുടരുകയാണ് .

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ ആദ്യഘട്ട ഫലസൂചനകൾ. 400 വരെ സീറ്റുകളാണ് വിവിധ എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നതെങ്കില്‍ 243 സീറ്റിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. അവസാന കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ പിന്നിലാണ്.