ദുൽഖറിന്റെ സീതാരാമം; ഹിന്ദി പതിപ്പും തിയറ്ററുകളിലേക്ക്

single-img
1 September 2022

ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ പ്രദര്‍ശനത്തിന് എത്തിയ ദുഖറിന്റെ സീതാരാമം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഈ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഹിന്ദി ട്രെയ്‍ലറും അണിയറ പ്രവർത്തകർ അവതരിപ്പിച്ചിട്ടുണ്ട്

ബോളിവുഡിൽ ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്. ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ 2ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബോളിവുഡില്‍ ഇതുവരെ രണ്ട് ചിത്രങ്ങളേ ദുല്‍ഖറിന്‍റേതായി ഇതുവരെ പുറത്തെത്തിയിട്ടുള്ളൂവെങ്കിലും അവിടെ പ്രേക്ഷകശ്രദ്ധ നേടാന്‍ ദുല്‍ഖറിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.

മാത്രമല്ല, ദുല്‍ഖറിന്‍റെ ബോളിവുഡിലെ മൂന്നാം ചിത്രമായ ഛുപ് സെപ്റ്റംബര്‍ 22ന് തിയറ്ററുകളിലെത്തുന്നുമുണ്ട്.