തൈരും പഴയ ചീനച്ചട്ടിയും മതി ഇനി മുടി കറുപ്പിക്കാം.. ഡോ.രാജേഷ് കുമാറിന്റെ നാച്ചുറൽ ഹെയർ ഡൈ

single-img
29 November 2023

മുടിനരക്കുന്നത് ഇന്ന് ചെറുപ്പക്കാരെ മുതൽ പ്രായമായവരെ വരെ അലട്ടുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.അത് കൊണ്ടുതന്നെ തലമുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന ഹെയർ കളറുകളെല്ലാം തന്നെ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.മുൻപൊക്കെ ഒരു 50 വയസ്സ് കഴിഞ്ഞവർക്കായിരുന്നു മുടിയിൽ നര ഉണ്ടാവുക എന്നാൽ ഇന്ന് എല്ലാവരിലും പ്രായഭേദമന്യേ തലയിലും ,താടി രോമങ്ങളും എല്ലാം നരയ്ക്കുന്ന ഒരു അവസ്ഥയാണ് .

എന്നാൽ നമുക്ക് വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയി ഉണ്ടാകുവാൻ സാധിക്കുന്ന. അതായത് നമ്മുടെ മുടിയുടെ പുറമേയുള്ള പ്രോട്ടീൻ അവരണത്തിന്റെ പുറത്ത് കുറച്ചുനാളത്തേക്ക് പറ്റിപ്പിടിക്കാൻ സഹായിക്കുന്ന ഒരു നാച്ചുറൽ ഹെയർ കളർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാകുന്നവാൻ സാധിക്കുമെന്ന് ഡോ. രാജേഷ് കുമാര്‍ തന്റെ വീഡിയോയിലൂടെ പറയുന്നു. ഈ പറയപ്പെടുന്ന നാച്ചുറൽ ഹെയർ കളർ ഇന്ന് നമ്മുടെ മാർക്കറ്റിൽ കിട്ടുന്ന ഹെയർ കളറുകളെ അപേക്ഷിച്ചു അലര്‍ജി ഉണ്ടാകാനുള്ള സാധ്യത താരതമ്യേനെ കുറവുമാണ്.

ഇതിനുവേണ്ടി ആവശ്യമുള്ള വസ്തുക്കൾ

  • വീട്ടിലുള്ള ഒരു പഴയ ചീനച്ചട്ടി(അല്പം പഴകിയ തുരുമ്പിന്റെ സാന്നിധ്യം ഉള്ളത് )
  • കാപ്പിപ്പൊടി: രണ്ട് ടീസ്പൂൺ
  • നല്ല കട്ടിയുള്ള തൈര്: മൂന്ന് ടീസ്പൂൺ
  • വെളിച്ചെണ്ണ: രണ്ട് ടീസ്പൂൺ

ഇനി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ആദ്യം ചീനച്ചട്ടിയിലേക് രണ്ട് ടീസ്പൂൺ കാപ്പി പൊടിയും, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കുഴയ്ക്കുക.ഈ മിശ്രിതത്തിലേക്ക് 3 ടീസ്പൂൺ തൈര് കൂടി ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക .അരമണിക്കൂർ അടച്ചു സൂക്ഷിക്കുക.ഈ സമയം കൊണ്ട് ചീനച്ചട്ടിക് അകത്തുള്ള തുരുമ്പ് (ferric oxide )ഈ മിശ്രിതത്തിൽ ലയിച്ചു ചേർന്നിട്ടുണ്ടാകും.അരമണിക്കൂറിന് ശേഷം ഈ കൂട്ട് നന്നായി തലയിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിന്ന് ശേഷം താളി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.ഇത് നമ്മുടെ മുടിക് കറുപ്പ് നിറം നൽകാൻ സഹായിക്കും.ഏതാണ്ട് ഏഴു, എട്ടു പ്രാവശ്യം മുടി കഴിക്കുന്നത് വരെ ഇതിന്റെ കളർ നമ്മുടെ മുടിയിൽ ഒരു പ്രശ്നവും ഇല്ലാതെ കാണുകയും ചെയ്യും.

ചീനച്ചട്ടിയിൽ ഉള്ള തുരുമ്പ് (ferric oxide) എന്ന രാസപഥാർത്ഥമാണ് , ഈ ferric oxide നമ്മുടെ മുടിയുടെ പ്രോടീൻ ആവരണത്തിന് ഒരു കടും മഞ്ഞനിറം നൽകുന്നു.തൈര് ഉപയോഗിക്കുന്നത് കൊണ്ട് മുടിയുടെ പ്രോടീൻ ആയ കരാട്ടിനെ ഒന്ന് മൃതുലം ആകാൻ സഹായിക്കുന്നു.ഇങ്ങനെ തൈര് ഉപയോഗിച്ച് കുതിർന്നു ഇരിക്കുന്ന മുടിയുടെ പ്രോടീൻ കോട്ടിനകത്തേക് കാപ്പിയുടെ നിറവും ഫെറിക് ഓക്സിഡന്റെ മഞ്ഞ നിറവും കൂടി ചേരുകയും ചെയുന്നു.

ഓർക്കേണ്ട കാര്യം ഇതൊരു താത്കാലിക കളർ മാത്രമേ നൽകുന്നുള്ളു. എന്നാൽ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന രസവസ്തുക്കൾ അടങ്ങിയ ഹെയർ കളറിന്റെ അത്രയും സമയം നിൽക്കുന്നുമില്ല. അത് കൊണ്ട് തന്നെ പത്തു ദിവസം കൂടുമ്പോൾ ഈ പ്രകൃയ തുടർന്നു കൊണ്ടിരിക്കണം.വളരെ ഈസി ആയി ആർക്കും ചെയ്യാവുന്ന കാര്യമാണ്. തലയിലെയോ,താടിയുടെയോ നരച്ച രോമങ്ങളിൽ എല്ലാം ഇത് പുരട്ടാവുന്നതാണ്.എന്നാൽ പുരട്ടുന്നതിന് മുന്നേ ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു ഈ മിശ്രിതം അല്പം പുരട്ടി എന്തെങ്കിലും അലര്ജി വരുന്നുണ്ടോ എന്ന് നോക്കണം, ഇല്ലെങ്കിൽ ഇത് ഒരു കുഴപ്പവും ഇല്ലാതെ ഏതേഷ്ടം ഉപയോഗിക്കാവുന്നതാണ്.

അത് പോരാത്തതിന് തൈര് നമ്മുടെ മുടിക് ഒരു നാച്ചുറൽ കണ്ടിഷനിങ് ആയി ഉപയോഗികാറുണ്ട്.കാപ്പി പൊടിയാകട്ടെ മുടിക്ക് നിറം നൽകുക എന്നതിലുപരി വെളിച്ചെണ്ണ,കാപ്പി പൊടി മിശ്രിതം തലയിൽ തേച്ചു പിടിപ്പിക്കുന്നത് നമ്മുടെ തലയോട്ടിയിൽ രക്തം ഓടാൻ സഹായിക്കുന്നതോടൊപ്പം മുടിയുടെ വളർച്ചയ്ക്കും വേഗത കൂട്ടാനും സഹായിക്കുന്നു.ചുരുക്കി പറഞ്ഞാൽ ഈ നാച്ചുറൽ കളര്‍ നമ്മുടെ മുടിയുടെ നിറം കറുപ്പിക്കുന്നത് മാത്രമല്ല ഒരുപാട് ഗുണങ്ങൾ കൂടി ഉണ്ട് എന്നത് ചുരുക്കം.