ആരെങ്കിലും നടത്തുന്ന പ്രഭാഷണം മുസ്ലീം സമുദായത്തിന്‍റെ തലയിൽ കെട്ടി വയ്ക്കരുത്: എംകെ മുനീർ

single-img
26 November 2022

ആരെങ്കിലും പ്രസ്താവനകൾ മുസ്ലീം സമുദായത്തിന്‍റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ആ ചർച്ചകൾ ഗുണകരമാകില്ലെന്നും ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ട്. അത് സമുദായത്തിന്‍റെ അഭിപ്രായമായി പ്രതിഫലിപ്പിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.

ട്രൗസർ ഇട്ട് കളിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നു. എന്നാൽ കളി മാത്രം നോക്കുക, വേറൊന്നും നോക്കാതിരിക്കാൻ ശ്രമിക്കുക. ഇന്ന് എംഎസ്എഫ് പ്രവർത്തകർക്ക് നൽകിയ സ്വീകരണ പ്രസംഗത്തിലായിരുന്നു മുനീറിന്‍റെ പ്രതികരണം.

ഖത്തറിൽ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് സംബന്ധിച്ച് ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ നേതാവായ നാസർ ഫൈസിയുടെ ഖുത്വബാ കമ്മിറ്റി നിർദ്ദേശം വലിയ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് മുനീറിന്‍റെ പ്രതികരണം.