‘സാംസ്‌കാരിക നായിക’ എന്ന് വിശേഷിപ്പിക്കരുത്; അഭ്യർത്ഥനയുമായി സാറാ ജോസഫ്

single-img
13 November 2026

തന്നെ ‘സാംസ്‌കാരിക നായിക’ എന്ന് വിശേഷിപ്പിക്കരുതെന്ന് എഴുത്തുകാരി സാറാ ജോസഫ്. താൻ ഒരു എഴുത്തുകാരി മാത്രമാണെന്നും സമൂഹജീവിയെന്ന നിലയിൽ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയാറുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അവർ വ്യക്തമാക്കി.

തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതും താൻ സ്വീകരിച്ചിട്ടില്ലാത്തതുമായ വിശേഷണമാണ് ‘സാംസ്‌കാരിക നായിക’ എന്നത്. ബോധ്യപ്പെടുന്ന വിഷയങ്ങളിൽ മാത്രമാണ് കൂട്ടായ പ്രസ്താവനകളിൽ ഒപ്പുവെക്കാറുള്ളതെന്നും സാറാ ജോസഫ് പറഞ്ഞു.

മാധ്യമ സുഹൃത്തുക്കളെങ്കിലും ഈ വിശേഷണം ഉപയോഗിക്കരുതെന്നും ഇന്ന് അത് അധിക്ഷേപകരമായ രീതിയിലാണ് പ്രയോഗിക്കപ്പെടുന്നതെന്നും അവർ അഭ്യർത്ഥിച്ചു. താൻ ഒന്നിന്റെയും നായികയല്ലെന്നും കുറിപ്പിൽ വ്യക്തമാക്കി.