കെ.എസ്.ആര്‍.ടി.സി ശമ്ബള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ യൂണിയനുകളുമായി ഇന്ന് ചര്‍ച്ച

single-img
5 September 2022

കെ.എസ്.ആര്‍.ടി.സി ശമ്ബള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ യൂണിയനുകളുമായി ഇന്ന് ചര്‍ച്ച നടക്കും.

ഇന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ജീവനക്കാര്‍. ജൂലൈ മാസത്തെ പകുതി ശമ്ബളവിതരണം ഇന്ന് ആരംഭിക്കാനുള്ള നീക്കങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ( KSRTC Salary Disbursement; Discussion in the presence of pinarayi vijayan ).

ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കൂപ്പണ്‍ അനുവദിച്ച്‌ ഉത്തരവിറങ്ങിയിരുന്നു. സപ്ലൈക്കോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. ജൂലൈ,ആഗസ്റ്റ് മാസത്തെ ശമ്ബളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിനു പകരമാണ് കൂപ്പണ്‍ അനുവദിച്ചത്. തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിനിടെയാണ് കൂപ്പണ്‍ ഇറക്കിയതെന്നതും ശ്രദ്ധേയമാണ്.

കെ.എസ്.ആര്‍.ടി.സിക്ക് അടിയന്തിര സഹായമായി 50 കോടി ധനവകുപ്പ് അനുവദിച്ചിരുന്നു. ശമ്ബളവിതരണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തുക
അനുവദിച്ചത്. കൂപ്പണ്‍ സ്വീകരിക്കാത്തവരുടെ ശമ്ബളം കുടിശികയായി നിലനിര്‍ത്തും.

കെ.എസ്.ആര്‍.ടി.സിക്ക് 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി കൂപ്പണ്‍ നല്‍കാനുള്ള നി‍ര്‍ദേശം മുന്നോട്ട് വച്ചത്. പിന്നാലെയാണ് കോടതി ഉത്തരവും വന്നത്. പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഓണക്കാലത്ത് സര്‍ക്കാര്‍ 50 കോടി നല്‍കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയിലും പറഞ്ഞിരുന്നു. അതേ സമയം കൂപ്പണുകള്‍ നല്‍കാമെന്ന നിര്‍ദ്ദേശത്തെ ജീവനക്കാരില്‍ ഭൂരിഭാ​ഗവും എതിര്‍ക്കുകയാണ്. കുടിശികയുള്ള ശമ്ബളത്തിന് പകരം കൂപ്പണുകള്‍ ആവശ്യമില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.