കാപട്യം നിറഞ്ഞ നേതൃത്വം; ഫെഫ്കയില്‍ നിന്ന് രാജിയുമായി സംവിധായകൻ ആഷിഖ് അബു

single-img
30 August 2024

ഫെഫ്കയില്‍ നിന്ന് രാജിയുടെ പ്രശസ്ത യുവ സംവിധായകൻ ആഷിഖ് അബു . കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആഷിഖ് അബു വിമർശിച്ചു. സംഘടനാ നേതാവായ ബി ഉണ്ണി കൃഷ്ണനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയിരുന്നു.
നമ്മുടെ പൊതു സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു.

ഓരോ വിഷയങ്ങളിലും മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. റിപ്പോര്‍ട്ടിന്മേല്‍ അക്കാദമിക് ആയ ചര്‍ച്ച വേണമെന്നാണ് അവര്‍ പറയുന്നത്. അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ആഷിക് അബു പറയുന്നു