ധനുഷ്- സംയുക്ത മേനോൻ ചിത്രം ‘വാത്തി’ ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്നു

single-img
17 November 2022

ധനുഷ്- സംയുക്ത മേനോൻ ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ‘വാത്തി’യുടെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. 2023 ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തും. സിനിമയുടെ പുതിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്.

ആദ്യം ഈ സിനിമ ഈ വർഷം ഡിസംബർ 2ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. വാത്തിയുടെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

https://www.facebook.com/TaranAdarshOfficial/posts/pfbid0qHrUJZRi3Rpiwk8evMbiEJAizCCm5mmQJgMmZCvz59PkMvcb9VcoueRxKxWyx8pBl