ഗവർണർമാരിലൂടെ ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു: മുഖ്യമന്ത്രി

single-img
29 December 2022

ഗവർണർമാരെ സംസ്ഥാന ഭരണത്തിൽ കടന്നുകയറ്റുക വഴി ബിജെപി രാജ്യത്തെ ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി വിമർശിച്ചു.

ഇന്ത്യയിലെ 82 ശതമാനം തൊഴിലാളികൾക്കും ഇപ്പോൾ തൊഴിൽ സുരക്ഷയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയയേണ്ട എന്ന് കരുതിയവരാണ് ആർ എസ് എസുകാർ. ഇന്നാവട്ടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്ഷകരായിട്ടുള്ളവർക്ക് ഇന്ത്യയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കേന്ദ്രത്തിലെ മോഡി സർക്കാർ കാർഷിക മേഖലെയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകി. അതിനുവേണ്ടി കാർഷിക നിയമങ്ങൾ മാറ്റിയെഴുതി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോദിയുടെ കേന്ദ്ര ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർക്കുന്നു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമം രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.