വ്യക്തി ജീവിതത്തെ ഉന്നം വെക്കുന്നു; ദേശാഭിമാനിയും കൈരളിയും വ്യാജ പ്രചരണം നടത്തുന്നു: ചാണ്ടി ഉമ്മൻ

single-img
18 September 2023

തനിക്കെതിരെയുള്ള വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നതായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ രണ്ടുമാസം മുന്‍പ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പേരില്‍ പ്രചരിപ്പിച്ചു. കഴിഞ്ഞ കുറെ നാളായി കുടുംബത്തെ വേട്ടയാടുന്നു.

ഇതിൽ ദേശാഭിമാനി എന്തൊക്കെ പറഞ്ഞുവെന്ന് എനിക്ക് ഓര്‍മ്മയുണ്ട്. ദേശാഭിമാനിയും , കൈരളിയും വ്യാജ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തി ജീവിതത്തെ ഉന്നം വയ്ക്കുന്നു. മാണി സാറിന്റെ കുടുംബത്തെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചു. ഇതൊക്കെ ചെയ്തിട്ടും അവര്‍ പറയുന്നത് ചെയ്തത് കോണ്‍ഗ്രസുകാരാണെന്നാണ്, 20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.