മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണം എന്ന് ആവശ്യം; കെ എസ് യു പ്രവർത്തകർ നൽകിയ ഹര്‍ജി തള്ളി ഹൈകോടതി

എറണാകുളം മഹാരാജാസ് കോളജിൽ സ്ഥാപിച്ചിട്ടുള്ള അഭിമന്യു സ്മാരകം പൊളിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹര്‍ജി കേരളാ ഹൈകോടതി തള്ളി. വിദ്യാർത്ഥികളുടെ ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും സ്വകാര്യ താത്പര്യം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേപോലെ തന്നെ, അഭിമന്യു സ്മാരകം കോളേജിലെ അക്കാദമിക അന്തരീക്ഷത്തെ ബാധിക്കുമെന്ന വാദവും കോടതി തള്ളി. മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിനു പിന്നാലെയാണ് ക്യാമ്പസിൽ എസ്.എഫ്.ഐ മുൻകൈയെടുത്ത് സ്മാരകം പണിതത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ക്യാംപസിനുള്ളില്‍ ഒരു സംഘടന അവരുടെ പ്രവര്‍ത്തകന്റെ സ്മാരകം പണിയുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. അഭിമന്യു സ്മാരകം ക്യാംപസിന്റെ അന്തരീക്ഷത്തെയോ അക്കാദമിക് പ്രവര്‍ത്തനങ്ങളെയോ ബാധിക്കുന്നതായി തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.


