മദ്യനയക്കേസില് ചോദ്യം ചെയ്യലിനായി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് സിബിഐക്ക് മുന്നിൽ

single-img
16 April 2023

ന്യൂഡല്ഹി: മദ്യനയക്കേസില് ചോദ്യം ചെയ്യലിനായി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് സിബിഐക്ക് മുന്നില്.

രാവിലെ മഹാത്മാന്ധി അന്ത്യവിശ്രമം രാജ്ഘട്ടില് പുഷ്പാര്ച്ചന നടത്തിയശേഷമാണ് കെജരിവാള് സിബിഐ ഓഫീസിലേക്ക് പുറപ്പെട്ടത്. എഎപി പ്രതിഷേധവും സംഘര്ഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വന് സുരക്ഷയാണ് ഏര്പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, ഡല്ഹി മന്ത്രിമാര്, മുതിര്ന്ന നേതാക്കള് തുടങ്ങിയവര് ചോദ്യം ചെയ്യലിന് പോകുന്ന കെജരിവാളിനെ അനുഗമിക്കാന് തീരുമാനിച്ചിരുന്നു. എന്നാല് സിബിഐ ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിന് കെജരിവാളിന്റെ വാഹനത്തിന് മാത്രമാണ് അനുമതി നല്കിയത്.

Delhi CM and AAP national convenor Arvind Kejriwal paid tribute to Mahatma Gandhi at Rajghat ahead of his appearance before CBI in connection with the liquor scam case. pic.twitter.com/DXVQcogbIU— ANI (@ANI) April 16, 2023 സിബിഐയുടെചോദ്യങ്ങള്ക്ക് സത്യസന്ധമായ മറുപടി നല്കുമെന്ന് രാവിലെ കെജരിവാള് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യാന് ബിജെപിക്ക് നിര്ദേശം നല്കിയിട്ടുണ്ടെങ്കില്, തന്നെ ഉറപ്പായും സിബിഐ അറസ്റ്റ് ചെയ്യും. അവര് (ബിജെപി) ശക്തരാണ്, അവര്ക്ക് ആരെ വേണമെങ്കിലും ജയിലിലിടാമെന്നും കെജരിവാള് പറഞ്ഞു.