സ്‌കൂളിനെ പറ്റി പരാതി പറഞ്ഞ രക്ഷിതാക്കളോട് “പിള്ളാരെ ഉണ്ടാക്കാൻ ആര് പറഞ്ഞു” എന്ന് ബിജെപി എം പി

single-img
30 September 2022

സ്‌കൂളിനെ കുറിച്ച് പരാതി പറയാൻ വന്ന രക്ഷിതാക്കളോട് മോശമായി പെരുമാറി ഡൽഹിയിലെ ബിജെപി എംപി രമേഷ് ബിധുരി. സ്‌കൂളിലെ സൗകര്യങ്ങളെ കുറിച്ച് പരാതി പറഞ്ഞപ്പോഴാണ് ‘പഠിപ്പിക്കാൻ കഴിവില്ല എങ്കിൽ പിള്ളാരെ ഉണ്ടാക്കാൻ ആര് പറഞ്ഞു’ എന്ന ചോദ്യവുമായി ബിജെപി എം പി രമേഷ് ബിധുരി തട്ടിക്കയറിയത്. രക്ഷിതാക്കളോട് ബിജെപി എംപി ബിധുരി മോശമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

എംപിയുടെ ഈ പ്രസ്താവനയിൽ രക്ഷിതാക്കളും രോഷാകുലരാണ്. ഇന്ന് പരാതി പറയാനെത്തിയപ്പോൾ ‘അന്ന് എന്തിനാണ് കുട്ടികളുണ്ടായത്’ എന്നാണു ചോദിച്ചത്. തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ പറയും ഞങ്ങൾക്ക് വോട്ട് ചെയ്യുക. വാതിൽക്കൽ കൂപ്പുകൈകളുമായി നിൽക്കുന്നു. അതേസമയം, ഇപ്പോൾ ഞങ്ങൾ ആവശ്യം പറഞ്ഞപ്പോൾ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് എന്നാണു ചോദിക്കുന്നത്- ഒരു രക്ഷാകർത്താവ് പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ എംഎൽഎ സഞ്ജീവ് ഝായാണ് വീഡിയോ പുറത്തു വിട്ടത്. നാണം കേട്ട പ്രതികരണം എന്നാണു സഞ്ജീവ് ഝാ വീഡിയോ പങ്കുവെച്ചു ട്വിറ്ററിൽ കുറിച്ചത്.