ശ്രദ്ധ സതീഷിൻറെ മരണം; സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

single-img
7 June 2023

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ശ്രദ്ധ സതീഷ് മരണപ്പെടാനിടയായ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്സ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കി.

ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ പകര്‍പ്പും കമ്മിഷന് ലഭിച്ചിട്ടുണ്ട്. ലാബ് അറ്റന്‍ഡ് ചെയ്യവേ ലാബ് അറ്റന്‍ഡര്‍ തന്റെ മകളുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി ടീച്ചര്‍വഴി വകുപ്പ് തലവന് നല്‍കുകയും വകുപ്പ് തലവന്‍ ശ്രദ്ധയെ ചോദ്യം ചെയ്തതിലുണ്ടായ മാനസികാഘാതമാണ് ശ്രദ്ധ മരിക്കാനിടയായതെന്ന് പിതാവ് സതീഷ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം, ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും സഹകരണ മന്ത്രി വി.എന്‍ വാസവനും വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.