പാകിസ്ഥാനിൽ മുസ്ലിം പള്ളിയിൽ ചാവേര്‍ ബോംബ് സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

single-img
30 January 2023

പാകിസ്ഥാനിലെ പെഷാവറില്‍ ഒരു മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 100 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പ്രദേശത്തെ പൊലീസ് ലൈനിലുള്ള പള്ളിയില്‍ പ്രാദേശികസമയം 1.40ന് പ്രാര്‍ഥനയ്ക്കിടെയായിരുന്നു സ്ഫോടനം.

ഈ സമയം വിശ്വാസികളുടെ മുന്‍നിരയില്‍ ഇരുന്നയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു.

നിലവിൽ ആംബുലന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല. പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില അതീവഗുരുതരമാണെന്ന് പെഷാവറിലെ ലേ‍ഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു.