ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബർ ആക്രമണം; പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെങ്കിൽ ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മൻ

single-img
3 September 2023

പുതുപ്പള്ളി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിറായി നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകർ ആണെങ്കിൽ ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മൻ. സൈബർ ആക്രമണം കോൺഗ്രസ് പ്രവർത്തകർ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സൈബർ ആക്രമണത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി താനും കുടുംബവും നിരന്തരം അധിക്ഷേപത്തിനിരയായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം, സൈബർ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജെയ്ക്കിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിനായി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയതിനെ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീകരിച്ചുവെന്നാണ് കോട്ടയം എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.