ഇരക്കെതിരെയുള്ള സൈബർ ആക്രമണം ന്യായീകരിക്കാനാകില്ല: ചാണ്ടി ഉമ്മൻ

single-img
1 December 2025

ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ യാതൊരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കോൺഗ്രസുകാരുടെ പങ്കില്ലെന്നും, ആരെങ്കിലും ഇതിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസ് പ്രവർത്തകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപ് വാര്യർക്കെതിരായ കേസുകൾ അദ്ദേഹം തന്നെയാണ് നേരിടേണ്ടതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. യുഡിഎഫിനോ കോൺഗ്രസിനോ വേണ്ടി രാഹുൽ മാങ്കൂട്ടം പ്രചാരണ രംഗത്ത് എത്തിയതായി തനിക്ക് അറിവില്ലെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലോ പാലക്കാടോ രാഹുൽ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള വ്യക്തത പ്രാദേശിക നേതൃത്വമാണ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി