അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; നന്ദകുമാറിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലടുത്തു

single-img
6 September 2023

മുൻ മുഖ്യമന്ത്രിയസായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ പ്രതിയായ നന്ദകുമാറിനെതിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലടുത്തു. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഇയാൾ ആദ്യം ഹാജരാക്കിയത് താന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്ന ഫോണിനുപകരം മറ്റൊരു ഫോണാണ്. അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് കാര്യമായി നടപടികൾ എടുക്കുന്നില്ല എന്ന ആക്ഷേപങ്ങൾക്കിടെയാണ് പൊലീസ് പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തത്.

നേരത്തെ അച്ചു നൽകിയ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിന്റെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലീസ് മാറ്റിവയ്ക്കുകയായിരുന്നു. കേസ് എടുത്തതിനു പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും ഇയാളുടെ പേരിൽ എടുത്തിട്ടില്ല.